ലോകത്തെ സ്വാധീനിച്ചവരുടെ ടൈം മാഗസിന്‍ പട്ടികയില്‍ മൂന്ന് ഇന്ത്യക്കാർ

ടെെം മാ​ഗസിൻ പുറത്തുവിട്ട 2022 ലെ സ്വാധീനം ചെലുത്തിയ വ്യക്തികളിൽ മൂന്ന് ഇന്ത്യക്കാർ. ഇന്ത്യൻ വ്യവസായി ​ഗൗതം അദാനി, സുപ്രീംകോടതി അഭിഭാഷക കരുണ നന്തി, കശ്മീരി മനുഷ്യാവകാശ പ്രവർത്തകൻ ഖുറം പർവേസ് എന്നിവരാണ് ടെെം മാ​ഗസിന്റെ സ്വാധീനം ചെലുത്തിയ 100 വ്യക്തികളുടെ 2022 ലെ പട്ടികയിലുള്ള മൂന്ന് ഇന്ത്യക്കാർ. ടെക്ക് ഭീമൻ ആപ്പിളിന്റെ സിഇഒ ആയ ടിം കുക്ക്, അമേരിക്കൻ അവകാരക ഒപ്റ വിൻഫ്രേ എന്നിവർ ഉൾപ്പെട്ട ടെെറ്റൻസ് വിഭാ​ഗത്തിലാണ് അദാനി ഉൾപ്പെട്ടത്. ലോകത്തിലെ ആറാമത്തെ വലിയ സമ്പത്ത് വ്യവസ്ഥയായ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ ഗൗതം അദാനിയെ പട്ടികയിൽ ഉൾപ്പെടുത്തിയത്. സാമ്പത്തിക രാഷ്ട്രീയ ശക്തികളെ ഒരുമിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തതും അദാനിക്ക് ​ഗുണം ചെയ്തു.

നന്തിയും പർവേസും ഉൾപ്പെട്ടത് യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്കിയും റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിനും ഉൾപ്പെട്ട നേതാക്കളുടെ വിഭാ​ഗത്തിലാണ്. വെറുമൊരു അഭിഭാഷകയല്ലെന്നും ഒരു പൊതു പ്രവർത്തക കൂടിയാണെന്നും അവതരിപ്പിച്ചാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ബലാത്സംഗ നിയമങ്ങളുടെ പരിഷ്കരണത്തിനും ജോലിസ്ഥലത്തെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസുകളിൽ സ്ത്രീ അവകാശങ്ങളുടെ ചാമ്പ്യനുമായാണ് നന്തിയെ പരി​ഗണിച്ചത്. അതേസമയം, ഖുറം പർവേസിനെ ടെെം മാ​ഗസിൻ അവതരിപ്പിക്കുന്നത് ഏഷ്യൻ ഫെഡറേഷൻ എ​ഗൻസ്റ്റ് ഇൻവൊളന്ററി ഡിസപ്പിയറൻസസ് ചെയർപേഴ്‌സണായാണ്. അദ്ദേഹത്തെ നിശബ്ദനാക്കേണ്ടി വന്നു. എന്നാൽ കശ്മീർ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങളുടെയും അനീതികൾക്കെതിരെയും അദ്ദേഹത്തിന്റെ തീവ്രമായ പോരാട്ടം ലോകമെമ്പാടും മുഴങ്ങുന്ന ശബ്ദമായിരുന്നുവെന്നും മാ​ഗസിൻ പറഞ്ഞു.

tc adv1

Related Posts