ജമ്മു കശ്മീരിലെ കുപ്‌വാരയിൽ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ക്ക് മരണം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർക്ക് മരണം. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും മറ്റ് രണ്ട് സൈനികരുമാണ് മരണപ്പെട്ടത്. കുപ്‌വാര ജില്ലയിലെ മച്ചൽ സെക്ടറിൽ പതിവ് ഓപ്പറേഷൻ നടത്തുകയായിരുന്ന ഇവരുടെ വാഹനം മഞ്ഞുമൂടിയ ട്രാക്കിൽ നിന്ന് തെന്നിമാറി മലയിടുക്കിലേക്ക് വീഴുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. മരണപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.