തൃപ്രയാർ ഒരുമ കുടുംബ കൂട്ടായ്മയുടെ ന്യൂയർ ആഘോഷം നടത്തി
തൃശൂർ: തൃപ്രയാർ ഒരുമ കുടുംബ കൂട്ടായ്മയുടെ ന്യൂയർ ആഘോഷ പരിപാടി കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സീരിയൽ ആർട്ടിസ്റ്റ് നിയാസ് ഖാൻ മുഖ്യാതിഥിയായി. ഒരുമ പ്രസിഡണ്ട് ശ്രുതി ഷിബു അദ്ധ്യക്ഷയാ ചടങ്ങിൽ, വാർഡ് മെമ്പർ സി എസ് മണികണ്ഠൻ, സെക്രട്ടറി എ വി ബാബു, സീരിയൽ കോസ്റ്റ്യൂം ഡിസൈനർ ബിനീഷ് ആലത്തി, സൗമ്യ രൂപേഷ്, സരിഗസത്യൻ എന്നിവർ സംസാരിച്ചു. തുടർന്ന് തൃപ്രയാർ നാട്ടരങ്ങ് നാടൻപാട്ട് കലാ സംഘത്തിൻ്റെ നാടൻ പാട്ടും, കലാ പരിപാടികലും അരങ്ങേറി.