തൃപ്രയാർ അയ്യപ്പ സേവാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

തൃപ്രയാർ : ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ കീഴിലുള്ള തൃപ്രയാർ അയ്യപ്പസേവാ കേന്ദ്രത്തിന്റെ 2021- 22 കാലത്തെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി നന്ദകുമാർ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. ആവണങ്ങാട്ട് കളരി അഡ്വ:എ യു രഘു രാമപ്പണിക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാനാടികാവ് മഠാധിപതി വിഷ്ണു ഭാരതീയ സ്വാമി സമർപ്പണം ചെയ്ത ദ്രവ്യം കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ എം ജി നാരായണൻ ഏറ്റുവാങ്ങുകയും ചെയ്തു. കേന്ദ്ര സെൻസർ ബോർഡ് അംഗവും തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറിയുമായ സി സി സുരേഷ് മുഖ്യപ്രഭാഷണം നടത്തി. അയ്യപ്പ സേവാ കേന്ദ്രം ചെയർമാൻ മധു ശക്തിധര പണിക്കർ ആമുഖ ഭാഷണവും കപിലാശ്രമം അധ്യക്ഷൻ സംപൂജ്യ തേജസ്വരൂപാനന്ദ സരസ്വതി സ്വാമികൾ അനുഗ്രഹ പ്രഭാഷണവും നടത്തി. നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ, മെമ്പർമാരായ സുരേഷ് ഇയാനി, ഗ്രീഷ്മസുഖിലേഷ്, മണികണ്ഠൻ സി എസ്, എസ്എൻഡിപി നാട്ടിക യൂണിയൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ തഷ്ണാത്ത്, തൃപ്രയാർ ദേവസ്വം മാനേജർ എം മനോജ് കുമാർ, അയ്യപ്പസേവാസമാജം സംസ്ഥാന വൈസ് പ്രസിഡണ്ട് രാമദാസ മേനോൻ, അന്തിക്കാട് യോഗ ക്ഷേമ സഭ പ്രസിഡണ്ട് എം എസ് പ്രദീപ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് വി ആർ വിജയൻ, ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് നാസർ തങ്ങൾ, എൻ എസ് എസ് നാട്ടിക കരയോഗം സെക്രട്ടറി വി കൃഷ്ണകുമാർ, ധീവര സഭ സംസ്ഥാന സെക്രട്ടറി ജോഷി ബ്ലാങ്ങാട്ട് എന്നിവർ പ്രസംഗിച്ചു. 4000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള വിശ്രമ കേന്ദ്രത്തിൽ 24 മണിക്കൂറും അന്നദാനവും, വൈദ്യസഹായവും ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു. സേവാകേന്ദ്രം കൺവീനർ കെ രഘുനാഥ് സ്വാഗതവും വർക്കിംഗ് ചെയർമാൻ എൻ വി സേതുനാഥ് നന്ദിയും പറഞ്ഞു.

Related Posts