തൃപ്രയാർ ബീച്ച് ഏറൻ സമാജം ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ ഷഡാധാര പ്രതിഷ്ഠ നടത്തി

തൃപ്രയാർ ബീച്ച് ഏറൻ സമാജം ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ ഷഡാധാര പ്രതിഷ്ഠ നടത്തി. രാവിലെ മഹാഗണപതി ഹോമം, വിശേഷാൽ പൂജകൾക്ക് ശേഷം ക്ഷേത്രം തന്ത്രി കാരുമാത്ര വിജയൻ ശാന്തി മുഖ്യ കാർമ്മികത്വത്തിൽ ഷഡാധാര പ്രതിഷ്ഠ നടന്നു. ക്ഷേത്രം സ്ഥപതി സതീശൻ ആചാരി, ശിൽപി ഷിജിൽ കുറുപ്പ്, ക്ഷേത്രം മേൽശാന്തി സുനിൽ, നിർമ്മാണ കമ്മറ്റി പ്രസിഡണ്ട് കെ ആർ ശോഭനൻ, സെക്രട്ടറി പി കെ ദാസൻ, ഖജാൻജി ഭാരതി വേലായുധൻ, ക്ഷേത്രം പ്രസിഡണ്ട് കെ എസ് വിജയകുമാർ, സെക്രട്ടറി മനോജ് പി എം, ഖജാൻജി കെ ആർ ഷാജി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.

Related Posts