ബിസിനസ്സ് നെറ്റ്‌വർക്ക് ഇന്റർനാഷണലിന്റെ തൃശ്ശൂർ ജില്ലയിലെ ബെസ്റ്റ് ചാപ്റ്റർ അവാർഡ് തൃപ്രയാർ ചാപ്റ്ററിന്
ബിസിനസ്സ് നെറ്റ്‌വർക്ക് ഇന്റർനാഷണലിന്റെ തൃശ്ശൂർ ജില്ലയിലെ ഏറ്റവും നല്ല ചാപ്റ്റർ എന്ന അംഗീകാരം തൃപ്രയാർ ചാപ്റ്ററിന് സമ്മാനിച്ചു . ബിസിനസ്സ് നെറ്റ്‌വർക്ക് ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ബെസ്റ്റിൻ ജോയ് തൃപ്രയാർ ചാപ്റ്റർ പ്രസിഡന്റ് ജൈജു ജയപ്രകാശിന് ട്രോഫി സമ്മാനിച്ചു. ബിസിനസ്സ് നെറ്റ്‌വർക്ക് ഇന്റർനാഷണൽ സ്പെക്ട്ര എന്ന പേരിൽ ആണ് തൃപ്രയാർ ചാപ്റ്റർ പ്രവർത്തനം. ചടങ്ങിൽ ബിസിനസ്സ് നെറ്റ്‌വർക്ക് ഇന്റർനാഷണൽ ലോഞ്ച് അമ്പാസിഡർ ആന്റണി വി ജെ, ഡയറക്ടർ കൺസൽട്ടണ്ട് സുമീഷ്, വൈസ് പ്രസിഡണ്ട് വിഷ്ണു കെ മുരളി, ട്രഷറർ രജനീഷ് കൊട്ടുക്കൽ, ലീഡ് വിസിറ്റർ ഹോസ്റ്റ് റിജിൻ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.