തൃപ്രയാർ ഏകാദശി നിറമാല വിളക്ക് പതിമൂന്നാം ദിവസം സമർപ്പിച്ചത് കൊടിയംമ്പുഴ ദേവസ്വം

തൃപ്രയാർ: വലപ്പാട്, നാട്ടിക തീരദേശ മേഖലയിൽ സ്ഥിതി ചെയ്യുന്ന നാഗയക്ഷി ക്ഷേത്രവും, ശിവക്ഷേത്രവും അടങ്ങിയതാണ് കൊടിയംമ്പുഴ ദേവസ്വം. തൃപ്രയാർ ഏകാദശിയോട് അനുബന്ധിച്ച് നടന്നുവരുന്ന നിറമാലവിളക്ക് പതിമൂന്നാം ദിവസം സമർപ്പിച്ചത് കൊടിയംമ്പുഴ ദേവസ്വം ആണ്. ദേവസ്വത്തിന്റെ നേതൃത്വത്തിൽ വർഷം തോറും കർക്കിടക മാസത്തിൽ തേവർക്ക് അമ്പും വില്ലും സമർപ്പിക്കാറുണ്ട്. ഭക്തജന സമൂഹം കൂട്ടായി വന്ന് ആദരപൂർവ്വം നടത്തുന്ന ചടങ്ങാണിത്. ഭഗവാൻ ശ്രീകൃഷ്ണൻ പൂജിച്ചാരാധിച്ചിരുന്ന രാമ, ഭരത, ലക്ഷമണ, ശത്രുഘ്ന വിഗ്രഹങ്ങൾ ദ്വാരക കടലെടുത്ത ശേഷം കണ്ടെടുത്തത് മുക്കുവരാണന്നും . അതിലെ രാമവിഗ്രഹമാണ് തൃപ്രയാർ ശ്രീരാമ പ്രതിഷ്ഠയെന്നുമാണ് വിശ്വാസം.

Related Posts