തൃപ്രയാർ ഏകാദശി നാളെ; ഇന്ന് ദശമി വിളക്ക്.

തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെ ഏകാദശി നാളെ. ഇന്ന് ദശമി വിളക്ക്. ഏകാദശിയുടെ തലേന്ന് നടത്തപ്പെടുന്ന പ്രധാന ചടങ്ങാണ് ദശമി വിളക്ക്. മുഖ്യ പ്രതിഷ്ഠയായ ശ്രീരാമനു പകരം ശാസ്താവിനെയാണ് അന്ന് എഴുന്നള്ളിക്കുന്നത്. എഴുന്നള്ളിക്കുന്നത് ശാസ്താവിനെ ആണെങ്കിലും വിളക്ക് തൃപ്രയാർ തേവർകാണു സമർപ്പിക്കുക. ഏകാദശി ദിവസം രാത്രിയിൽ ഭഗവാന് ദ്വാദശി സമർപ്പണവും ഉണ്ട്. അന്നേ ദിവസം ഭഗവാനെ തൊഴുതു പ്രാർത്ഥിച്ചു കാണിക്കയർപ്പിക്കുന്നത് ഒരു പ്രധാന ചടങ്ങാണ്.

വൈകുന്നേരം മൂന്നിന് മൂന്ന് ആനകളുടെ അകമ്പടിയോടെ, രമേശൻ മാരാർ നേതൃത്വം നൽകിയ പഞ്ചവാദ്യത്തോടെ ശാസ്താവിനെ പുറത്തേക്കെഴുന്നള്ളിച്ചു. തുടർന്ന് ദീപാരാധന, സ്പെഷ്യൽ നാദസ്വരം, രാത്രി 10 ന് ദശമി വിളക്ക് എഴുന്നള്ളിപ്പും നടക്കും.മേളം തൃപ്രയാർ അനിയൻ മാരാർ നയിക്കും.

ചൊവ്വാഴ്ച ഏകാദശി മഹോത്സവത്തിൽ രാവിലെ എട്ടിന് ശീവേലി എഴുന്നള്ളിപ്പ്. പാഞ്ചാരിമേളത്തിന് പെരുവനം കുട്ടൻ മാരാർ നേതൃത്വം നൽകും. ഒമ്പതിന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള പ്രസാദ ഊട്ട്. കിഴക്കേ നടപ്പുരയിൽ സ്പെഷ്യൽ നാദസ്വരം, മണലൂർ ഗോപിനാഥിന്റെ ഓട്ടൻതുള്ളൽ, വൈകുന്നേരം മൂന്നിന് കാഴ്ച ശീവേലിയും നടക്കും. ധൃവമേളം രഘു മാരാർ നയിക്കും. വൈകുന്നേരം ആറിന് പാഠകം, രാത്രി 10 ന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും. ബുധനാഴ്ച വെളുപ്പിന് നാലിന് ദാദ്വശി പണ സമർപ്പണത്തോടെ ഏകദശി ആഘോഷം സമാപിക്കും.

Related Posts