തൃപ്രയാർ ജനചിത്ര ഫിലിം സൊസൈറ്റി സാരഥി കിഷോർ കുമാർ അന്തരിച്ചു
വലപ്പാട്: എടത്തിരുത്തി പൈനൂർ കല്ലുങ്ങൽ കിഷോർ കുമാർ(46) അന്തരിച്ചു. കല്ലുങ്ങൽ വേലായുധന്റെയും ലക്ഷ്മിയുടെയും മകനാണ്. രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക- കലാ-കായിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. തൃപ്രയാർ ജനചിത്ര ഫിലിം സൊസൈറ്റി സാരഥിയുമാണ്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഗണേഷ് കുമാർ,ശ്യാം കുമാർ, രാജേഷ് കുമാർ എന്നിവർ സഹോദരങ്ങളാണ്
ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ വച്ച് നടക്കും