ശുദ്ധജല ദൗർലഭ്യം പരിഹരിക്കാൻ തൃപ്രയാർ ജെ സി ഐയും നാട്ടിക പഞ്ചായത്തും
തൃപ്രയാർ ജെ സി ഐ, നാട്ടിക ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ ശുദ്ധജല ദൗർലഭ്യം നേരിടുന്ന സ്ഥലങ്ങളിൽ വെള്ളമെത്തിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ നിർവഹിച്ചു. ജെ സി ഐ തൃപ്രയാർ പ്രസിഡണ്ട് ജെ സി അലൻ ആന്റണി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സൂരജ് വേളയിൽ, മനോജ് കുന്നത്ത് , റോബിൻ സി പി, എ എ ആന്റണി, ധന്യ ഷൈൻ, ജനപ്രധിനിധികൾ എന്നിവർ സംസാരിച്ചു