തൃപ്രയാർ ടി എസ് ജി എയിൽ വെക്കേഷൻ വോളിബോൾ കോച്ചിംഗ് ക്യാമ്പ് സമാപനവും, സർട്ടിഫിക്കറ്റ് വിതരണവും നടത്തി
തൃപ്രയാർ: ടി എസ് ജി എ യുടെ നേതൃത്വത്തിൽ ഏപ്രിൽ പത്ത് മുതൽ നടന്ന് വന്നിരുന്ന അവധികാല വോളിബോൾ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം സി സി മുകുന്ദൻ എം എൽ എ നിർവഹിച്ചു. ടി എസ് ജി എ വൈസ് ചെയർമാൻ പി കെ സുബാഷ് ചന്ദ്രൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ സി ജി അജിത്കുമാർ, സി എം നൗഷാദ്, ടി യു സുബാഷ് ചന്ദ്രൻ, ഡാലി ജെ തോട്ടുങ്ങൽ, എം സി സക്കീർ ഹുസൈൻ, ടി ആർ ദില്ലി രത്നം, എ പി രഞ്ജിത്ത്, സി കെ പാറൻ കുട്ടി, എൻ ആർ സുബാഷ്, വി കെ സരസ്വതി, വിശാഖ് എന്നിവർ പ്രസംഗിച്ചു.