തൃപ്രയാർ വ്യാസ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ 'കൂട്ട് ഗ്രൂപ്പ് ' പൂർവ്വ വിദ്യാർത്ഥി സംഗമം

തൃപ്രയാർ വ്യാസ കോളേജിലെ 1991-93 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ കൂട്ട് ഗ്രൂപ്പിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.

തൃപ്രയാർ സ്നേഹതണൽ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ നടന്ന ചടങ്ങ് സഹപാഠിയും കവയത്രിയുമായ സിന്ധു സുനിൽ ഉദ്ഘാടനം ചെയ്തു. ബിജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ സിന്ധു സുനിലിനെ പൊന്നാടയണിയിച്ചും സ്നേഹോപഹാരം നൽകിയും ആദരിച്ചു. പ്രിയ സുനിൽ, അജയ്ഘോഷ്, റീന, ഷാനിഷ്, നസീർ, ഇല്ല്യാസ്, രാഗേഷ്, ബിജിലി എന്നിവർ സംസാരിച്ചു. തുടർന്ന് കലാ പരിപാടികളും സ്നേഹവിരുന്നും നടന്നു.

Related Posts