ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ ബിന്ദു ശശികുമാറിന്റെ നേതൃത്വത്തില്‍ 23-ാം വാര്‍ഡില്‍ ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു.
ചാലക്കുടി:
ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ ബിന്ദു ശശികുമാറിന്റെ നേതൃത്വത്തില്‍ 23ാം വാര്‍ഡില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു. അരി, വെളിച്ചെണ്ണ എന്നിവയുള്‍പ്പടെ 20 ഭക്ഷ്യ വസ്തുക്കള്‍ അടങ്ങുന്ന കിറ്റാണ് വിതരണം നടത്തിയത്. കല്ലിങ്ങല്‍വർഗീസ് ജോസ് , ചാക്കോ പടിക്കൽ എന്നിവർ കിറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്തു. ദരിദ്രരെയും അനാഥരെയുമെല്ലാം സഹായിക്കണമെന്ന് വചനം അനുശാസിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഈ കോവിഡ് കാലത്ത് എന്നാല്‍ കഴിയുന്ന ചെറിയ കാര്യം ചെയ്യുന്നതെന്ന് ജോസ് കല്ലിങ്ങല്‍ പറഞ്ഞു. കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വാർഡിലെ 50 കുടുംബങ്ങള്‍ക്കാണ് വീണ്ടും കിറ്റുകൾ വിതരണം ചെയ്തത്. കിഴഞ്ഞ ദിവസങ്ങളിൽ മെഗാ കിറ്റൊരുക്കി വാർഡിലുള്ള നൂറോളം കുടുംബങ്ങൾക്കു നൽകിയിരുന്നു. സഹായിക്കാന്‍ സന്നദ്ധരായ നിരവധി വ്യക്തികള്‍ വാര്‍ഡില്‍ ഉണ്ടെന്നും ഇവരുടെയെല്ലാം സഹായത്തോടെ ഇനിയും കൂടുതല്‍ പേരെ സഹായിക്കാനുളള ശ്രമത്തിലാണെന്നും ബിന്ദു ശശികുമാര്‍ പറഞ്ഞു.