ഒല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഹോം കെയര്‍ നടത്തുന്നതിനാവശ്യമായ വാഹന സൗകര്യം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.
തൃശൂര്‍ കോര്‍പ്പറേഷന്‍ പദ്ധതിയായ പ്രൈമറി പാലിയേറ്റീവ് കെയര്‍ പരിപാടിയുടെ ഭാഗമായി ഒല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഹോം കെയര്‍ നടത്തുന്നതിനാവശ്യമായ വാഹന സൗകര്യം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഉറപ്പിക്കുന്ന ദിവസം മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേയ്ക്കാണ് വാഹനം ലഭ്യമാക്കേണ്ടത്. ഒല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 21 ന് ഉച്ചയ്ക്ക് 12ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.