ആലപ്പാട് ശ്രീനാരായണ ഭക്തജന സമാജത്തിൻ്റെ നേതൃത്വത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

ആലപ്പാട്: ആലപ്പാട് ശ്രീ നാരായണ ഭക്തജന സമാജവും വലപ്പാട് മണപ്പുറം മാകെയർ സൂപ്പർ സ്പെഷ്യലിറ്റി സെൻ്ററും സംയുക്തമായാണ് വാക്സിനേഷൻ ക്യാമ്പ് നടത്തിയത്. ശ്രീ നാരായണ ഭക്ത സമാജത്തിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആലപ്പാട് ശ്രീനാരായണ ഹാളിൽ നടന്ന ക്യാമ്പ് ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി ഇന്ദു ലാൽ ഉദ്ഘാടനം ചെയ്തു.
സമാജം പ്രസിഡണ്ട് കെ കെ രാജേന്ദ്രബാബു അധ്യക്ഷനായ ചടങ്ങിൽ സമാജം സെക്രട്ടറി ടി എസ് പ്രതീഷ് കുമാർ, വൈസ് പ്രസിഡണ്ട് കെ എസ് ബോസ്, ഭരണ സമിതി അംഗങ്ങളായ വി ജി രാജാനുജൻ, എൻ ആർ ജയപ്രകാശൻ, കെ എം റോയ്, കെ എസ് ജയരാജ്, പി എ ധർമ്മരാജൻ, എൻ പി ദിനേഷ് കുമാർ, പി കെ പ്രേമരാജൻ, ഷൈജു സായ്റാം എന്നിവർ പങ്കെടുത്തു.