സുഭാഷിണിയമ്മയ്ക്ക് ഇനി മഴയിൽ കുതിരേണ്ട; സംരക്ഷകരായി വലപ്പാട് എ ഐ വൈ എഫ് കൂട്ടായ്മ.
വലപ്പാട്: വലപ്പാട് ബീച്ചിലെ ഒന്നാംവാർഡിൽ കോടൻവളവ് പ്രദേശത്ത് കളരിക്കൽ ഭാസ്‌ക്കരൻ ഭാര്യ സുഭാഷിണിയമ്മ പതിമൂന്ന് വർഷമായി ഒറ്റയക്കാണ് താമസം. ശാരീരിക അവശതകൾ അനുഭവിക്കുമ്പോഴും തൊഴിലുറപ്പ് ജോലിക്ക് പോയാണ് ദൈനംദിന ചിലവുകൾക്ക് പൈസ കണ്ടെത്തുന്നത്.
ഓട് മേഞ്ഞ തകർന്ന് വീഴാറായ വീടിന്റെ മേൽക്കൂര ചോർന്ന് താമസയോഗ്യമല്ലാതായ അവസ്ഥയിലാണ്. കൊവിഡ് സന്നദ്ധ പ്രവർത്തനത്തിനിടയിൽ എ ഐ വൈ എഫ് വലപ്പാട് മേഖല കമ്മിറ്റി വിഷയമറിയുകയും സെക്രട്ടറി കിഷോർ വാഴപ്പിള്ളി, പ്രസിഡണ്ട് നിഖിൽദാസ്, മുബീഷ് പനയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ യുവാക്കളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ വീടിൻ്റെ ഓടിറക്കി മേൽക്കൂര മെനഞ്ഞ് വീട് പുതുക്കി നൽകി.
ജില്ലാ കമ്മറ്റിയംഗം ടി വി ദിപു, ബ്ലോക്ക് പഞ്ചായത്തംഗം ബിജോഷ് ആനന്ദൻ, ബിജു, അഡ്വ. കെ ജെ യദുകൃഷ്ണ, ജീനീഷ് ഐരാട്ട്, ലാൽ കച്ചില്ലം, സീന കണ്ണൻ, അജിത്ത് നന്ദൻ, ജയിൻ പ്രിയൻ, കണ്ണൻ വലപ്പാട്, മണി നാട്ടിക എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.