തളിക്കുളം : നാട്ടിക മണ്ഡലത്തിലെ തളിക്കുളത്ത് എ ഐ വൈ എഫ് "സഹോദര" എന്ന പേരിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു . പുതിയതായി നിരവധി പ്രവർത്തകരെ സ്വാഗതം ചെയുന്ന ചടങ്ങു കൂടി ആയി മാറിയ യുണിറ്റ് രൂപീകരണത്തിൽ എ ഐ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ പി സന്ദീപ് പതാക നൽകി പുതിയ പ്രവർത്തകരെ സ്വീകരിച്ചു. എ ഐ വൈ എഫ് ജില്ലാ കമ്മറ്റി അംഗം വൈശാഖ് അന്തിക്കാട്, സി പി ഐ നാട്ടിക മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സജ്ന പർവ്വിൻ, എ ഐ വൈ എഫ് മണ്ഡലം കമ്മറ്റി അംഗങ്ങളായ അനൂപ്, ഗുലാബ് ചന്ദ്, സി പി ഐ ബ്രാഞ്ച് സെക്രട്ടറി കുട്ടൻ എന്നിവർ പങ്കെടുത്തു.യൂണിറ്റ് ഭാരവാഹികളായി ബേസിൽ ബൈജു (സെക്രട്ടറി), രസിൻ പി രവീന്ദ്രൻ (പ്രസിഡണ്ട് ) എന്നിവരെ തിരഞ്ഞെടുത്തു.