ടോക്യോ ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ ഐ വൈ എഫ് വലപ്പാട് പഞ്ചായത്ത് കമ്മിറ്റി എടമുട്ടം സർദാർ സ്മാരക മന്ദിരത്തിൽ ഐക്യദീപം തെളിയിച്ചു

എടമുട്ടം: എ ഐ വൈ എഫ് വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ടോക്യോ ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എടമുട്ടം ധീര രക്തസാക്ഷി സർദാർ സ്മാരക മന്ദിരത്തിന് മുൻപിൽ ഐക്യദീപം തെളിയിച്ചു.


എ ഐ വൈ എഫ് വലപ്പാട് പഞ്ചായത്ത് സെക്രട്ടറി കിഷോർ ഉദ്ഘാടനം നിർവഹിച്ചു. എ ഐ വൈ എഫ് വലപ്പാട് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ജയിൻ പ്രിയൻ, അഡ്വ. കെ ജെ യദുകൃഷ്ണ, മുബീഷ് പനക്കൽ, അജിത്ത് നന്ദൻ, ഷമീർ യു ഐ എന്നിവർ പങ്കെടുത്തു.

Related Posts