ഏഷ്യ, സാഫ് ഗെയിമുകളിൽ സ്വർണ്ണം, വെള്ളി മെഡലുകൾ നേടിയ ഏഷ്യാഡ് അബ്ദുള്ളയെ അനുമോദിച്ചു.
ടോക്കിയോ ഒളിമ്പിക്സ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ ഐ വൈ എഫ് ഐക്യദീപം തെളിയിച്ചു
കയ്പമംഗലം: എ ഐ വൈ എഫ് കയ്പമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടോക്കിയോ ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐക്യദീപം തെളിയിച്ചു. സിപിഐ കയ്പമംഗലം ജനപ്രതിനിധി ഏഷ്യാഡ് അബ്ദുള്ളയ്ക്ക് ആദരവും നൽകി. ഏഷ്യ, സാഫ് ഗെയിമുകളിൽ സ്വർണ്ണം, വെള്ളി മെഡലുകൾ നേടിയ കായികതാരവും ഇന്ത്യൻ സൈനികനുമായിരുന്ന പി എച്ച് അബ്ദുള്ളയെയാണ് അനുമോദിച്ചത്.
ചളിങ്ങാട് നടന്ന ചടങ്ങിൽ എ ഐ വൈ എഫ് തൃശൂർ ജില്ലാ പ്രസിഡണ്ട് കെ പി സന്ദീപ് പൊന്നാടയണിയിച്ചു. ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ ഉപഹാരം നൽകി. എ ഐ വൈ എഫ് കയ്പമംഗലം മണ്ഡലം വൈസ് പ്രസിഡണ്ട് സി എം നവാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം സെക്രട്ടറി സി കെ ശ്രീരാജ്, സി പി ഐ കയ്പമംഗലം എൽ സി സെക്രട്ടറി വി ആർ ഷൈൻ എന്നിവർ സംസാരിച്ചു.
തുടർന്ന് കായികമേളയുടെ പ്രസക്തി വിളിച്ചോതിക്കൊണ്ട് ഐക്യദീപവും തെളിയിച്ചു. മണ്ഡലം ജോ. സെക്രട്ടറിമാരായ കെ എം അനീഷ്, അരുൺജിത്ത് കാനപ്പിള്ളി, മണ്ഡലം കമ്മറ്റി അംഗം സി സി വിപിൻ, സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.