അന്തിക്കാട് എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ സ്കൂളുകളെ പുരസ്കാരം നൽകി ആദരിച്ചു.
അന്തിക്കാട്: എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച സ്കൂളുകളെ പുരസ്കാരം നൽകി ആദരിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന ചാഴൂർ, താന്ന്യം, അന്തിക്കാട്, മണലൂർ, അരിമ്പൂർ പഞ്ചായത്തുകളിലെ എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയം നേടിയ സ്കൂളുകളെയാണ് പുരസ്കാരം നൽകി ആദരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ബി മായ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ കൃഷ്ണകുമാർ സ്കൂൾ പ്രധാനധ്യാപകർക്ക് പുരസ്കാരങ്ങൾ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.
വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സി ആർ രമേഷ്, രജനി തിലകൻ ബ്ലോക്ക് മെമ്പർ കെ കെ ശശീധരൻ എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി എസ് നജീബ് സ്വാഗതവും ബി ഡി ഒ ജോളി വിജയൻ നന്ദിയും രേഖപ്പെടുത്തി.