ആ യാത്ര ഒരു ജീവൻ രക്ഷിക്കാനുള്ള യാത്രയായിരുന്നു; കിണറ്റിൽ വീണ യുവാവിനെ രക്ഷിച്ച അപ്പൂപ്പനും പേരക്കുട്ടിക്കും അനുമോദനം.

അന്തിക്കാട്: പഞ്ചായത്ത് കിണറിൽ നിന്ന് വെള്ളം കോരുന്നതിനിടെ കാൽവഴുതി കിണറ്റിലേക്ക് വീണ്‌ മരണത്തോട് മല്ലടിച്ച അജിത്തിനെ സാഹസികമായി രക്ഷപ്പെടുത്തിയ ഷണ്മുഖനെയും കൊച്ചു മകൻ സഞ്ജയ്‌നെയും തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പൂരാടൻ പടിയത്തെ വീട്ടിലെത്തി അനുമോദിച്ചു. ജീവൻ രക്ഷിച്ച ധീര പ്രവർത്തി ബി ജെ പി തൃശ്ശൂർ ജില്ലാ അധ്യക്ഷൻ അഡ്വ. കെ കെ അനീഷ് കുമാർ മുഖാന്തരം ഈ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും, എം പി സുരേഷ് ഗോപിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് അനുമോദന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ബി ജെ പി ജില്ലാ ഐ ടി സെൽ കൺവീനർ സുജിത്ത് വല്ലത്ത് സന്നിഹിതരായിരുന്നു.

Related Posts