പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ചെത്തുതൊഴിലാളി വിവിധോദ്ദേശ സഹകരണ സംഘം ക്യാഷ് വിതരണം ചെയ്തു
അന്തിക്കാട്: തൃശുർ താലുക്ക് ചെത്തുതൊഴിലാളി വിവിധോദ്ദേശ സഹകരണ സംഘം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികൾക്കുള്ള ക്യാഷ് വിതരണം ചെയ്തു. മുൻ മന്ത്രി വി എസ് സുനിൽകുമാർ വിതോരണോദ്ഘാടനം നിർവ്വഹിച്ചു. സംഘം പ്രസിഡണ്ട് ടി കെ മാധവൻ അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി കെ വി വിനോദൻ സ്വാഗതം പറഞ്ഞു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയാങ്ങാട്ടിൽ, പി കെ കൃഷ്ണൻ, ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.