പിജിഡിസിഎ, ഡിസിഎ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കല്ലേറ്റുംകര: ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലേറ്റുംകര കെ കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ജൂലൈ മാസത്തില്‍ ആരംഭിക്കുന്ന പി ജി ഡി സി എ, ഡി സി എ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പി ജി ഡി സി എ കോഴ്‌സിനുള്ള യോഗ്യത ഡിഗ്രിയും ഡിസിഎ കോഴ്‌സിലേക്കുള്ള യോഗ്യത പ്ലസ് ടുവുമാണ്. അപേക്ഷകര്‍ ഇന്ന് (ജൂലൈ 23) വൈകുന്നേരത്തിനകം അപേക്ഷകള്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി www.ihrd.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0480-2720746.