ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സും കരസ്ഥമാക്കി അരിമ്പൂർ സ്വദേശി മിഥുൻ.
അരിമ്പൂർ: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സും കരസ്ഥമാക്കി അരിമ്പൂർ സ്വദേശി മിഥുൻ. 49 സെക്കൻഡ് ഡംബൽസിനു മുകളിൽ കാലുകൾ മുകളിലേക്ക് ഉയർത്തി കയ്യിൽ നിന്നുകൊണ്ടാണ് റെക്കോർഡുകൾ സ്വന്തമാക്കിയത്. കൂട്ടാല കളരിക്കൽ വീട്ടിൽ പ്രേംകുമാർ-ഗീത ദമ്പതികളുടെ ഏകമകനായ 29 കാരൻ മിഥുൻ 13 വർഷമായി ഫിറ്റ്നസ് രംഗത്ത് സജീവമാണ്.