തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ ‘ഗൃഹമൈത്രി 2022' -ന്റെ ഭാഗമായി രണ്ടാമത് ഭവനത്തിന്റെ നിർമ്മാണം ആരംഭിച്ചു

തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ സാമൂഹ്യ ക്ഷേമ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തുന്ന ഹൗസിങ് പ്രൊജക്റ്റ്‌ ഗൃഹമൈത്രി - 2022- ന്റെ രണ്ടാമത് ഭവനത്തിന്റെ ഭവനത്തിന്റെ നിർമ്മാണം ആരംഭിച്ചു. ട്രാസ്ക് അംഗം ജയന് കരുവന്നൂരിൽ നിർമ്മിച്ച് നൽകുന്ന വീടിന്റെ കല്ലിടൽ കർമ്മം ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ട്രാസക് ജോയിൻറ് സെക്രട്ടറിയും സ്പോർട്സ് കൺവീനറുമായ നിതിൻ ഫ്രാൻസിസ്സ്ന്റെ സാനിധ്യത്തിൽ നടത്തി. ട്രാസ്ക് 2022 വൈസ് പ്രസിഡന്റ്‌ സ്റ്റീഫൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വനിതാവേദി ജോയിന്റ് സെക്രട്ടറി വിജി ജിജോ ആശംസകൾ അറിയിച്ചു. തൃശൂർ അസോസിയേഷൻ മുൻ ഭാരവാഹികൾ, നാട്ടിലുള്ള അംഗങ്ങൾ, ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി രണ്ടാം വാർഡ് മെംമ്പർ രാജി കൃഷ്ണകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ ‘ഗൃഹമൈത്രി' യുടെ ഭാഗമായി നിലവിൽ 6 വീടുകൾ നിർമിച്ചു നൽകിയിട്ടുണ്ടന്നും ഈ വർഷം 2 വീടുകൾ കൂടി നിർമിച്ചു നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. ജിജോ പായമ്മൽ, മുകേഷ് കാരയിൽ, ശ്രീജിത്ത്, നിതീഷ്, ഷാജി, സെബാസ്റ്റ്യൻ, നാസർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Related Posts