തൃശ്ശൂർ അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്‌ക്) ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു
കുവൈറ്റ്: തൃശ്ശൂർ അസ്സോസിയേഷൻ ഓഫ് കുവൈറ്റിന്റെ കുട്ടികളുടെ വിഭാഗമായ കളിക്കളത്തിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പ്രോഗ്രാം സംഘടിപ്പിച്ചു. വർണ്ണാഭമായ കലാപരിപാടികൾ, ക്രിബ് മത്സരം, കരോൾ ഗാനങ്ങൾ, പാപ്പാ സംഗമം എന്നിവയോടെ സംഘടിപ്പിച്ച പരിപാടിയിൽ അംഗങ്ങളുടെ സഹകരണത്തോടെ വനിതാ വേദിയുടെ നേതൃത്വത്തിൽ 15 മീറ്റർ കേക്ക് ഉണ്ടാക്കിയത് വേറിട്ട കാഴ്ച്ചയായി.
ക്രിബ് മത്സരത്തിൽ പങ്കെടുത്ത ആറു ടീമുകളിൽ നിന്നും അബ്ബാസിയ A ഒന്നാം സമ്മാനവും, അബ്ബാസിയ ബി രാണ്ടാം സ്ഥാനവും, സാൽമിയ ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കളിക്കളം ജനറൽ കൺവീനർ മാസ്റ്റർ ഗൗതം പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ട്രാസ്‌ക് പ്രസിഡണ്ട് അജയകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. കളിക്കളം സെക്രട്ടറി മാസ്റ്റർ തേജസ് കൃഷ്ണ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡണ്ട് ആന്റോ പാണേങ്ങാടൻ, ജനറൽ സെക്രട്ടറി ജോയ് തോലത്ത്, ട്രഷറർ ജാക്സൻ ജോസ്, വനിതാ വേദി സെക്രട്ടറി ജിഷ സോജൻ, കളിക്കളം ഏരിയ ഭാരവാഹികൾ, സെൻട്രൽ ഭാരവാഹികൾ എന്നിവർ ആശംസകൾ അർപ്പിച്ചു.