അതിരപ്പിള്ളി, തുമ്പൂർമുഴി വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആഗസ്റ്റ് 10 മുതൽ പ്രവേശനാനുമതി.

അതിരപ്പിള്ളി: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അതിരപ്പിള്ളി, തുമ്പൂമുഴി വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആഗസ്റ്റ് 10 മുതൽ സന്ദർശകർക്ക് പ്രവേശനാനുമതി. ചാർപ്പ, വാഴച്ചാൽ, മലക്കപ്പാറ സ്ഥലങ്ങളിലേക്കുള്ള പ്രവേശന നിരോധനം തുടരും.

രാവിലെ 9 മുതൽ വൈകീട്ട് 4 വരെ ഇരുസ്ഥലങ്ങളിലും പ്രവേശിക്കാം. അഞ്ചു മണിയോടെ സന്ദർശകർ പുറത്ത് കടക്കണം. പ്രവേശനത്തിന് പ്രായ പരിധിയില്ല. അടച്ചിട്ട തിയേറ്ററുകളിൽ ആളെ പ്രവേശിപ്പിക്കാതെ വാട്ടർതീം പാർക്കും പ്രവർത്തിക്കാം.

വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ 18 നും 44 വയസിനും ഇടയിലുള്ള ജീവനക്കാർ ഉടനെ വാക്‌സിനേഷൻ നടത്തുന്നതിനും മേഖലയിലെ നിരീക്ഷണത്തിന് കൂടുതൽ പൊലീസിനെ ഏർപ്പെടുത്തുക എന്നീ തീരുമാനങ്ങളും കൈകൊണ്ടു. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിജേഷിന്റെ അധ്യക്ഷത വഹിച്ച സർവകക്ഷി യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൗമ്യ മണിലാൽ, മുൻ ജില്ലാ പഞ്ചായത്തംഗം അഡ്വ. വിജു വാഴക്കാല, ചാർപ്പ റെയ്ഞ്ച് ഓഫീസർ അജികുമാർ, എസ് ഐ കെ കെ ബാബു തുടങ്ങിയവർ പങ്കെടുത്തു.

Related Posts