ബയോ കമ്പോസ്റ്റ് ബിന്നുകൾ വിതരണം ചെയ്തു.

പാണഞ്ചേരി: പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനറൽ വിഭാഗം ഗുണഭോക്താക്കൾക്ക് നൽകുന്ന ബയോ  കമ്പോസ്റ്റ് ബിന്നുകളുടെ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. 18, 19, 20 21, 22, 23  വാർഡുകളിലെ ഗുണഭോക്താക്കൾക്കാണ് വിതരണം നടത്തിയത്. മറ്റ് വാർഡുകളിലെ ഗുണഭോക്താക്കൾക്ക് ഓണം അവധിക്ക് ശേഷം നൽകും. 

കഴിഞ്ഞ മാർച്ച് മാസത്തിൽ 180 രൂപ പഞ്ചായത്തിൽ അടച്ച പാണഞ്ചേരി പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 548  ഗുണഭോക്താക്കൾക്കാണ്  ഇപ്പോൾ ബയോ കമ്പോസ്റ്റ് ബിന്നുകൾ നൽകുന്നത്. വീട്ടിൽ ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് കമ്പോസ്റ്റ് നിർമിക്കുന്നതിനായി ഗാർഹിക ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി പ്രകാരം 988 പേർക്കാണ് ബയോ കമ്പോസ്റ്റ്  ബിന്നുകൾ നൽകാൻ ഉദ്ദേശിക്കുന്നത്. ശുചിത്വ മിഷൻ ഫണ്ട് ഉപയോഗിച്ച് പഞ്ചായത്തുകളിൽ നടപ്പാക്കിവരുന്ന പദ്ധതിയാണിത്. തൃശൂർ, പെരിങ്ങാവിലെ ഗവ. അംഗീകൃത ഏജൻസിയായ സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷനിൽ (S-EUF) നിന്നാണ് പഞ്ചായത്തിന് വേണ്ടി  ബയോ കമ്പോസ്റ്റ് ബിൻ വാങ്ങുന്നത്. പഞ്ചായത്തംഗങ്ങളായ ഇ ടി ജലജൻ, ആരിഫ റാഫി, ഷൈലജ വിജയകുമാർ, കെ വി അനിത എന്നിവർ പങ്കെടുത്തു.

Related Posts