കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക തൊഴിലാളി, തൊഴിലുറപ്പു തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ബി കെ എം യു പ്രക്ഷോഭ സമരം.

സംസ്ഥാനമൊട്ടാകെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക തൊഴിലാളി, തൊഴിലുറപ്പു തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ബി കെ എം യു സംഘടിപ്പിച്ച പ്രക്ഷോഭ സമര പരിപാടിയുടെ ഭാഗമായി വലപ്പാട് കോതകുളം സെന്ററിൽ പ്രതിഷേധ സമരം നടന്നു .

ഉപദേശക സമിതികൾ രൂപീകരിച്ച് ജാതി വർണ്ണ അടിസ്ഥാനത്തിൽ ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാനുള്ള തീരുമാനം പിൻവലിക്കുക, ദളിതർക്കെതിരായ രാജ്യമെമ്പാടും നടക്കുന്ന അതിക്രമങ്ങൾ ചെറുക്കുക കൂടാതെ കേരളത്തിലെ കർഷക തൊഴിലാളി സമൂഹം നേരിടുന്ന പ്രശ്നങ്ങളും ഉയർത്തിക്കാട്ടി ആണ് സമരം നടന്നത് .

കണ്ണൻ വലപ്പാട് അദ്ധ്യക്ഷത വഹിച്ച യോഗം പി കെ ശശിധരൻ ഉദ്ഘാടനം ചെയ്തു , വസന്ത ദേവലാൽ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു

രാജൻ പാട്ട് സ്വാഗതവും, ജോയ് പുളിയ്ക്കൽ നന്ദിയും രേഖപ്പെടുത്തി .

Related Posts