ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ്റെ സംസ്ഥാന ഭാരവാഹി യോഗം തൃശൂരിൽ തുടങ്ങി.

തൃശ്ശൂർ:

ബസ് ഉടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ്റെ സംസ്ഥാന ഭാരവാഹി യോഗം തൃശൂരിൽ തുടങ്ങി. കൊവിഡ് പ്രതിസന്ധി മറികടക്കാൻ ഈ മേഖലയ്ക്ക് രക്ഷാ പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.

മിനിമം ചാർജ് 10 രൂപയാക്കുക, ഡീസൽ സബ്സിഡി നൽകുക, വാഹന നികുതി ഒഴിവാക്കുക, പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങിയ 7 ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചത്. ഇക്കാര്യം ജൂലൈ ആറിന് ഗതാഗത മന്ത്രി രാജു ആൻ്റണിയുമായുള്ള ചർച്ചയിൽ ബസുടമകൾ ഉന്നയിച്ചിരുന്നു.

എന്നാൽ ഇതുവരെ യാതൊരു നടപടിയും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതിനാൽ ഭാവി പരിപാടി ചർച്ച ചെയ്യുകയാണ് യോഗത്തിൻ്റെ പ്രധാന അജണ്ട.

Related Posts