മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നിറവിൽ തൃശ്ശൂർ സിറ്റി പോലീസ്.
തൃശ്ശൂർ: മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന്റെ നിറവിൽ തൃശ്ശൂർ സിറ്റി പോലീസ്. സേനയിൽ വിശിഷ്ടസേവനത്തിനും, ധീരതയ്ക്കും, സ്തുത്യർഹസേവനത്തിനും നൽകുന്ന പുരസ്കാരമാണ് പോലീസ് മെഡൽ. തൃശ്ശൂർ സിറ്റി പോലീസിലെ എസ് ഐമാരായ കണ്ണൻ എം കെ (ഡി ഐ ജി ഓഫീസ്), ഹരി പി കെ (ടൗൺ വെസ്റ്റ്), സെൽവകുമാർ ഡി (വിയ്യൂർ), ആർ എസ് ഐ രാജൻ എ (ഡിസ്ട്രിക്ട് ഹെഡ് കോട്ടേഴ്‌സ്), എ എസ് ഐ മാരായ സന്തോഷ് സി ഡി (എരുമപ്പെട്ടി), മൻസൂർ പി ഐ (വിയ്യൂർ), എ എസ് ഐ. ഡി സി ആർ ബി ജിജേഷ് കെ വി (തൃശ്ശൂർ സിറ്റി), എസ് സി പി ഒ മാരായ ഷിജി പി ബി (ടൗൺ വെസ്റ്റ്), ഷമീർ കെ എച്ച് (ഗുരുവായൂർ), റാം മോഹൻ ടി പി (തൃശ്ശൂർ സിറ്റി), ജാൻസി എം കെ (കുന്നംകുളം), മനോജ് പി ജി (ഡി വി ആർ - ഡിസ്ട്രിക്ട് ഹെഡ് കോട്ടേഴ്‌സ്) എന്നിവരാണ് മെഡലിന് അർഹരായത്.