സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ സംഘടിത, അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, വഞ്ചിയൂരില്‍ പ്രവര്‍ത്തിക്കുന്ന കിലെ സിവില്‍ സര്‍വ്വീസ് അക്കാദമിയാണ് പരീശിലനം നല്‍കുന്നത്. ഒക്ടോബര്‍ 1 ന് ആരംഭിക്കുന്ന 8 മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് ബിരുദമാണ് അടിസ്ഥാന യോഗ്യത. കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ബോര്‍ഡില്‍ നിന്നും ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി അത് ഉള്‍പ്പെടെ അപേക്ഷിക്കാം. ഫീസ് സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് www.kile. Kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ നല്‍കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 20. ഫോണ്‍: 0487-2364900