വലപ്പാട് സേവാഭാരതി കൊവിഡ് എമർജൻസി വാഹനം സേവനമാരംഭിച്ചു.
വലപ്പാട്: വലപ്പാട് കൊവിഡ് സേവനങ്ങളുടെ ഭാഗമായി വലപ്പാട് സേവാഭാരതിയുടെ എമർജൻസി വാഹനം പ്രവർത്തനമാരംഭിച്ചു. കൊവിഡ് ടെസ്റ്റിനായി ആളുകളെ കൊണ്ടുപോകുന്നതിനും, രോഗികളെ മറ്റിടങ്ങളിലേക്ക് മാറ്റുന്നതിനുമായാണ് വാഹനം ഉപയോഗിക്കുക. മുരിയാംതോട് സെന്ററിൽ നടന്ന ചടങ്ങിൽ വലപ്പാട് സേവാഭാരതി രക്ഷാധികാരി പി ആർ താരാനാഥൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. രവി കാരയിൽ അധ്യക്ഷനായിരുന്ന ചടങ്ങിൽ ഷിജോ അരയംപറമ്പിൽ, നോഫ് ടീച്ചർ, രാമചന്ദ്രൻ വന്നേരി എന്നിവർ സംസാരിച്ചു. പ്രദീപ് മുതിരപ്പറമ്പിൽ വാഹനത്തിലേക്കായി പി പി കിറ്റുകൾ കൈമാറി.