കൊവിഡ് രോഗിയായ യുവതി ഉറുമ്പരിച്ച് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ.
പാവറട്ടി: കൊവിഡ് രോഗിയായ യുവതിയെ കാലിലെ വ്രണത്തിൽ ഉറുമ്പരിച്ച് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എളവള്ളി ഉല്ലാസ് നഗറിൽ അപ്പുക്കുട്ടന്റെ മകൾ ഗീതയാണ് (45) ഒരു കാൽ പഴുത്ത് ഉറുമ്പരിക്കുന്ന നിലയിൽ റോഡരികിൽ കിടക്കുന്നതായി കണ്ടെത്തിയത്.
മാസങ്ങൾക്കു മുമ്പാണ് ഭർത്താവിന്റെ വീട്ടുകാർ ഗീതയെ എളവള്ളിയിലെ സ്വന്തം വീട്ടിലാക്കി പോയതാണ്. പിന്നീട് സഹോദരങ്ങളുടെ വീട്ടിൽ കഴിഞ്ഞിരുന്ന ഗീതയ്ക്ക് 10 ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സാമൂഹികനീതി വകുപ്പിലും പൊലീസിലും പഞ്ചായത്തിലും വിവരമറിയിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു. വാർഡ് അംഗം സൗമ്യ, മുൻ അംഗം കെ. ആർ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഇവരെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റി. ഏതെങ്കിലും അനാഥാലയത്തിൽ എത്തിച്ച് ചികിത്സ നൽകണമെന്നാണ് ഗീതയുടെ ആവശ്യം.