നാളെ മുതല്‍ തൃശൂര്‍ ജില്ലയില്‍ വാക്‌സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ല.
തൃശൂര്‍ ജില്ലയില്‍ നിലവില്‍ കൊവിഡ്-19 വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചതിനാല്‍ നാളെ (27/07/2021) മുതല്‍ ജില്ലയില്‍ വാക്‌സിന്‍ ലഭ്യമാകുന്നത് വരെ വാക്‌സിനേഷന്‍ നടത്താന്‍ സാധിക്കുകയില്ല. വാക്‌സിനേഷനായി മുന്‍കൂട്ടി ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ ഇത് ഒരു അറിയിപ്പായി കണക്കാക്കണം. ഇവര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിച്ചേരേണ്ടതില്ല. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് പത്രമാധ്യമങ്ങളിലൂടെ അറിയിക്കുന്നതാണ്.