തിങ്കളാഴ്ച്ച ജില്ലയിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും കോവിഷീല്‍ഡ് വാക്സിന്‍ വിതരണം.
തൃശ്ശൂർ:
തിങ്കളാഴ്ച്ച ജില്ലയിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും കോവിഷീല്‍ഡ് വാക്സിന്‍ വിതരണം ഉണ്ടായിരിക്കുന്നതാണ്. ഏപ്രില്‍ 10 ന് മുന്‍പ് കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് രണ്ടാം ഡോസ് നല്‍കുന്നത്. ഏപ്രില്‍ 10 ന് ശേഷം ആദ്യ ഡോസ് സ്വീകരിച്ച ആരെയും ഈ കുത്തിവെപ്പിന് പരിഗണിക്കുന്നതല്ല. പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും ആരോഗ്യകേന്ദ്രങ്ങളുമായും ബന്ധപ്പെട്ട് വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. വാക്സിന്‍ കേന്ദ്രങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
ഏതെങ്കിലും വാക്സിന്‍ കേന്ദ്രത്തില്‍ ഏപ്രില്‍ 10 ന് മുന്‍പ് വാക്സിന്‍ സ്വീകരിച്ചവര്‍ ഇല്ലെങ്കില്‍ ആ സ്ഥാപനത്തിലെ മുഴുവന്‍ ഡോസും ആദ്യ ഡോസായി നല്‍കുന്നതാണ്. ആദ്യ ഡോസ് വാക്സിനുളള ഓണ്‍ലൈന്‍ സ്ലോട്ട് ബുക്കിങ്ങ് നാളെ (18/07/2021) ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ ലഭ്യമാകുന്നതാണ്.