സി പി എം അഴീക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന വീടിന് ശിലയിട്ടു.
കൊടുങ്ങല്ലൂർ: സി പി എം അഴീക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധന കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന വീടിന് പാർട്ടി ഏരിയ സെക്രട്ടറി പി കെ ചന്ദ്രശേഖരൻ ശിലയിട്ടു. ഒറ്റമുറി വീട്ടിൽ താമസിക്കുന്ന വലിയപറമ്പിൽ അബ്ദുറഹിമാൻ മകൾ റസിയക്കാണ് വീട് നിർമ്മിച്ച് നൽകുന്നത്. വൃദ്ധയായ മാതാവും വിദ്യാർത്ഥികളായ രണ്ട് മക്കളുമടങ്ങുന്നതാണ് റസിയയുടെ കുടുംബം. സോഡാ കമ്പനിയിൽ ജോലി ചെയ്ത് ലഭിക്കുന്ന ചെറിയ വരുമാനമായിരുന്നു ഇവരുടെ ഏക ആശ്രയം. എറിയാട് പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ എസ് സതീഷ് കുമാർ, ഇന്ദിര വിദ്യാധരൻ, കെ കെ അനിൽകുമാർ, നൗഷാദ് കൈതവളപ്പിൽ എന്നിവർ സംസാരിച്ചു.