നാട്ടിക എക്സലൻസി അവാർഡ്ദാനം തൃശൂർ ഡി സി സി പ്രസിഡണ്ട് ജോസ് വളളൂർ ഉദ്ഘാടനം ചെയ്തു

പെരിങ്ങോട്ടുകര: കെ പി സി സി വിചാർ വിഭാഗ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല, സാഹിത്യം ,ആരോഗ്യം, സേവനം എന്നീ മേഖലകളിൽ പ്രതിഭകളായവർക്ക് "നാട്ടിക എക്സലൻസി അവാർഡ് " സമ്മാനിച്ചു. പെരിങ്ങോട്ടുകര ശാന്തി പാലസിൽ നടന്ന പ്രതിഭാ സംഗമത്തിൽ വെച്ച് സമ്മാനദാനവും ഉദ്ഘാടനവും തൃശൂർ ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ജോസ് വള്ളൂർ നിർവ്വഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും വിചാർ വിഭാഗ് നിയോജക മണ്ഡലം ചെയർമാൻ ഷൈൻ നാട്ടിക അദ്ധ്യക്ഷത വഹിച്ചു.ഭരതനാട്യത്തിൽ ദേശീയ പുരസ്കാരം നേടിയ നിരഞ്ജൺ ശ്രീലക്ഷ്മി, കുരുത്തോല അലങ്കാരത്തിൽ എഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് നേടിയ അരുൺകുമാർ ആറ്റുപുറം, ലാൻറ്സ്കേപ്പ് പോസ്റ്ററിൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് നേടിയ ദേവിക ഇ നായർ, എം ബി ബി എസിൽ ഉന്നത വിജയം നേടിയ ഡോ: അമലേന്ദു എന്നിവർക്ക് പുരസ്കാരം ജോസ് വളളൂർ സമ്മാനിച്ചു. നാട്ടിക നിയോജക മണ്ഡലത്തിലെ എസ് എസ് എൽ സി യിലും, പ്ലസ് ടുവിലും ഫുൾ എ പ്ലസ് നേടിയ നാനൂറ് വിദ്യാർത്ഥികൾക്ക് സമ്മാനദാനവും കരിയർ ഗൈഡൻസ് ക്ലാസും കെ പി സി സി വിചാർ വിഭാഗ് തൃശൂർ ജില്ല ചെയർമാൻ ജെയിംസ് ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. താന്ന്യം പഞ്ചായത്ത് മെമ്പർ ആന്റോ തൊറയൻ, പ്രവീൺ രവീന്ദ്രൻ, സന്ദീപ് പുതൂർ, കിരൺ തോമസ്, ശ്യാം രാജ് അന്തിക്കാട്, പ്രസാദ് കിഴക്കൂട്ട് ,റോയ് ആന്റണി, വിനോഷ് വടക്കേടത്ത്, ജെൻസൺ വലപ്പാട്, രഹ്ന ബിനീഷ് എന്നിവർ പ്രസംഗിച്ചു. രാമൻ നമ്പൂതിരി, എൻ.എ സലീം, ഉമ്മർ പഴുവിൽ, അശ്വതി സജീവൻ, ശ്രീദിവ്യ വിനോഷ് എന്നിവർ നേതൃത്വം നൽകി.

Related Posts