അവാർഡ് ജേതാവ് എങ്ങണ്ടിയൂർ ചന്ദ്രശേഖരന് അനുമോദനവുമായി തൃശൂർ ഡി സി സി പ്രസിഡണ്ട് ജോസ് വളളൂർ.

ഏങ്ങണ്ടിയൂർ : മികച്ച ഗാനരചനക്കുള്ള സിനിമ ക്രിട്ടിക്സ് അവാർഡ് നേടിയ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന് അനുമോദനവുമായി ഡി സി സി പ്രസിഡണ്ട് ജോസ് വള്ളൂർ ഏത്തായിലുളള ചന്ദ്രശേഖരന്റെ വസതിയിലെത്തി. വസതിയിൽ നടന്ന ചടങ്ങിൽ ഷാൾ അണിയിച്ച് ഉപഹാരം നൽകി. കേരളത്തിനും തൃശ്ശൂരിനും അഭിമാനമായ ചന്ദ്രശേഖരരന്റെ തൂലിക തുടർന്നും പുതിയ രചനകൾ കൊണ്ട് സമ്പുഷ്ടമാകട്ടെയെന്നും ഉന്നതമായ അവാർഡുകൾ നേടി മലയാളക്കരയുടെ യശസ്സ് ഉയർത്തട്ടെ എന്നും അദേഹം ആശംസിച്ചു .ഡി സി സി ജനറൽ സെക്രട്ടറി കെ എഫ് ഡൊമിനിക്ക് എങ്ങണ്ടിയൂർ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ കാര്യാട്ട് കോൺഗ്രസ്സ് നേതാക്കളായ ആന്റോ തൊറയൻ, ഷൈൻ നാട്ടിക, അക്ബർ ചേറ്റുവ, മിഥുൻ കെ മധു, പ്രീത ടീച്ചർ, ജയൻ, ജിനി തറയിൽ , വിമൽ, ജെൻസൻ വലപ്പാട്, പ്രവീൺ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു .

Related Posts