ചേർപ്പ് സുഹൃത്ത് സംഘത്തിന്റെ നേതൃത്വത്തിൽ ചാമരം ഭരതൻ സ്മൃതി ദിനം ആചരിച്ചു.

ചേർപ്പ്: ചേർപ്പ് സുഹൃത്ത് സംഘത്തിന്റെ നേതൃത്വത്തിൽ സംവിധായകനും ചിത്രകാരനുമായ ഭരതന്റെ 23-ാം ഓർമ ദിനം ആചരിച്ചു. തൃശൂർ ചിത്രസൗധം ആർട്ട് ഗാലറിയിൽ നടന്ന ചാമരം ഭരതൻ സ്മൃതി ദിനാചരണം നടൻ ജയരാജ് വാരിയർ ഉദ്ഘാടനം ചെയ്തു. സുഹൃത്ത് സംഘം കൺവീനർ കെ ബി പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സുകുമാരൻ ചിത്ര സൗധം ടിജെ എസ് സജീവൻ, മോഹൻ നാടോടി, ശ്രീനിവാസൻ കോവാത്ത്, സുരേഷ് ബാബു പ്രിയം എന്നിവർ പങ്കെടുത്തു.

Related Posts