ഡിസ്ട്രിക്ട് ഡെവലപ്പ്‌മെന്റ് കോര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു
ഡിസ്ട്രിക്ട് ഡെവലപ്പ്‌മെന്റ് കോര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദ യോഗം ഓണ്‍ലൈനായി ചേര്‍ന്നു. യോഗത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതിയും 2021-22 സാമ്പത്തിക വര്‍ഷത്തിലെ പുരോഗതിയും ടി എന്‍ പ്രതാപന്‍ എംപി അവലോകനം ചെയ്തു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതുണ്ടെങ്കില്‍ അക്കാര്യം അറിയിക്കുന്ന പക്ഷം ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും എംപി അറിയിച്ചു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കലക്ടര്‍ ഹരിത വി കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, പ്രസിഡന്റുമാര്‍, മറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു