തൃശ്ശൂർ ജില്ലാ കരാത്തെ ചാംപ്യൻഷിപ്പ് - 2021 ആരംഭിച്ചു.
തൃപ്രയാർ: കരാത്തെ അസോസിയേഷൻ ഓഫ് തൃശ്ശൂർ (കെ എ ടി) സബ് ജൂനിയർ, കേഡറ്റ്, ജൂനിയർ അണ്ടർ -21, സീനിയർ ചാംപ്യൻഷിപ്പ് ഇന്ന് (ഡിസംബർ 5) തൃപ്രയാർ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്ക് ആരംഭിച്ചു. കെ എ ടി സെൻസയ് ജയപ്രകാഷ് എ കെ അധ്യക്ഷത വഹിച്ച ചടങ്ങ് നാട്ടിക എം എൽ എ സി സി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കെ എ ടി ജനറൽ സെക്രട്ടറി സെൻസയ് മധു വിശ്വനാഥ് സ്വാഗതം അർപ്പിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിനേശൻ എം ആർ മുഖ്യാതിഥി ആയിരുന്നു.
കരാത്തെ കേരള പ്രസിഡണ്ട് സെൻസയ് രാംദയാൽ പി മുഖ്യപ്രഭാഷണവും, നാട്ടിക പതിനൊന്നാം വാർഡ് മെമ്പർ ഗ്രീഷ്മ സുഖിലേഷ്, ടി എസ് ജി എ ജനറൽ സെക്രട്ടറി അജിത്കുമാർ സി ജി, എറണാകുളം ഡിസ്ട്രിക്ട് സ്പോർട്സ് കരാത്തെ അസോസിയേഷൻ ജനറൽ സെക്രട്ടറി സെൻസയ് അനിൽകുമാർ ബി, എറണാകുളം സ്പോർട്സ് കരാത്തെ അസോസിയേഷൻ ആർ സി സെക്രട്ടറി സെൻസയ് രഞ്ജിത്ത് ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. കെ എ ടി ട്രെഷറർ സെൻസയ് ബെന്നി പി ടി നന്ദി രേഖപ്പെടുത്തി.