തൃശ്ശൂർ ജില്ലാ കരാത്തെ ചാമ്പ്യൻഷിപ്പിൽ തിളക്കമാർന്ന വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.
വാടാനപ്പള്ളി: സ്പോർട്സ് കൗൺസിൽ അംഗീകൃത മൽസരമായ 42 - മത് തൃശ്ശൂർ ജില്ലാ കരാത്തെ ചാമ്പ്യൻഷിപ്പിൽ 25 സ്വർണ്ണം, 25 വെള്ളി, 29 വെങ്കലം എന്നിവ നേടി തിളക്കമാർന്ന വിജയം കൈവരിച്ച കൈസൻ കരാത്തെ ക്ലബ്ബിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. വാടാനപ്പള്ളി ആസ്ഥാനമായാണ് കൈസൻ കരാത്തെ ക്ലബ് പ്രവർത്തിക്കുന്നത്. തൃശ്ശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ ആർ സാംബശിവൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി എം നിസാർ, സന്തോഷ് ട്രോഫി കേരള മുൻ ടീം ക്യാപ്റ്റൻ രാഹുൽ വി രാജ് എന്നിവർ വിജയികൾക്ക് മെഡലുകൾ നൽകി ആദരിച്ചു. കരാത്തെ അധ്യാപകരായ സെൻസി വിപിൻ, ശാന്തകുമാർ, നൗഫൽ, വിഷ്ണു, ജിതേഷ്, അതുൽ കുമാർ, മുഹമ്മദ് ഫാറൂക്ക്, ഐശ്വര്യ രഘുനാഥ്, അതുൽ സി എസ്, അനിഷ്മ എന്നിവർ പങ്കെടുത്തു. കൈസൻ കരാത്തെ ക്ലബ് സെക്രട്ടറി സെൻസി മുകേഷ് സ്വാഗതവും, പ്രസിഡണ്ട് സെൻസി ജംഷിദ് നന്ദിയും അർപ്പിച്ചു.