ഇ ലോക് അദാലത്ത് നടത്തും.
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന നാഷണല്‍ ലോ അദാലത്ത് /ഇ ലോക് അദാലത്ത് സെപ്റ്റംബര്‍ 11 ന് നടത്തും. ഹൈക്കോടതി, ജില്ലാ കോടതി, എം എ സി ടി, സബ് കോടതി, മുന്‍സിഫ് കോടതി, മജിസ്‌ട്രേറ്റ് കോടതി എന്നിവിടങ്ങളില്‍ നിലവിലുള്ള കേസുകളും കോടതിയില്‍ എത്താത്ത തര്‍ക്കങ്ങളും അദാലത്തില്‍ പരിഗണിക്കും. കോടതിയില്‍ എത്താത്ത തര്‍ക്കങ്ങളും പരാതികളും അദാലത്തില്‍ പരിഗണിക്കപ്പെടാന്‍ ബന്ധപ്പെട്ട പരാതിക്കാര്‍ക്ക് തൃശൂര്‍ ജില്ലാ നിയമ സേവന അതോറിറ്റിയെ സമീപിക്കാം. നിലവിലെ സാഹചര്യത്തില്‍ തീര്‍പ്പാക്കാന്‍ കൂടുതല്‍ സാധ്യതയുള്ള കേസുകള്‍, മോട്ടോര്‍ ആക്‌സിഡന്റ് കേസുകള്‍, സിവില്‍ കേസുകള്‍, ഇലക്ട്രിസിറ്റി ആക്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, കുടുംബ തര്‍ക്കങ്ങള്‍(ഡിവോഴ്സ് ഒഴികെ), ചെക്ക് കേസുകള്‍, രജിസ്‌ട്രേഷന്‍ നടപടിയുമായി ബന്ധപ്പെട്ട കേസുകള്‍, ബാങ്ക് ലോണ്‍ റിക്കവറി കേസുകള്‍, ലേബര്‍ ഡിസ്പ്യൂട്‌സ്, കോമ്പൗണ്ടബിള്‍ ക്രിമിനല്‍ കേസുകള്‍ എന്നിവയാണ് അദാലത്തില്‍ പരിഗണിക്കുന്നത്. ഫോണ്‍ - 0487 2363770.