എടമുട്ടം ആല്‍ഫാ പാലിയേറ്റീവില്‍ ഡയാലിസിസ് മെഷീനുകളുടെ സമർപ്പണവും ഹാപ്പിനെസ്സ് ക്ലബിന്റെ ഉദ്ഘാടനവും നടന്നു.
എടമുട്ടം: ആല്‍ഫാ പാലിയേറ്റീവില്‍ രണ്ട് ഡയാലിസിസ് മെഷീനുകൾ കൂടി സ്ഥാപിച്ചു. പുതിയ രണ്ട് ഡയാലിസിസ് മെഷീനുകള്‍ കൂടി വന്നതോടെ ആല്‍ഫയിലെ ഡയാലിസിസ് മെഷീനുകളുടെ എണ്ണം 17 ആയി. ഡയാലിസിസ് മെഷീനുകളുടെ സ്‌പോണ്‍സര്‍മാരായ പ്രൈവറ്റ് ലിമിറ്റഡ് മുംബൈ നാവിയോ ഷിപ്പിങ് സി ഈ ഒയും എം ഡിയുമായ അജയ് തമ്പി, ഐ ടി ആർ മിഡിൽ ഈസ്റ്റ് കോ ഫൗണ്ടറും പ്രസിഡണ്ടുമായ കൃഷ്ണദാസ്, മറ്റ് ഭാരവാഹികൾ എന്നിവർ ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുക്കാനായില്ലെങ്കിലും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു സന്ദേശത്തിലൂടെ ആൽഫാ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ അറിയിച്ചു.
ആല്‍ഫ ഓഡിറ്റോറിയത്തില്‍ പാലിയേറ്റീവ് കെയർ ചെയര്‍മാന്‍ കെ എം നൂറുദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമർപ്പണ ചടങ്ങും ഹാപ്പിനെസ്സ് ക്ലബ്ബിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് നിർവഹിച്ചു. തുടർന്ന് ഹാപ്പിനസ് ക്ലബ്ബ് മെമ്പർഷിപ്പ് വിതരണവും മികച്ച അധ്യാപകനുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ച രമേശൻ മാഷിനെ ആദരിക്കുകയും ചെയ്തു.
2500 പേർക്കാണ് ഹാപ്പിനെസ്സ് ക്ലബ്ബിൽ മെമ്പർഷിപ്പ് നൽകുന്നത്. പ്രതിവർഷം 12000 രൂപയാണ് ഫീസ്. തവണകളായി മാസം 1000 രൂപയായും മെമ്പേഴ്സിന് അടക്കാവുന്നതാണ്. ഹാപ്പിനെസ്സ് ക്ലബ്ബിലെ അംഗങ്ങളിൽ നിന്ന് ലഭിക്കുന്ന പണം പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. സൗജന്യ ഡയാലിസിസ് സേവനങ്ങൾക്ക് വിധേയരാകുന്ന രോഗികൾക്ക് താങ്ങായി പ്രവർത്തിക്കുക എന്നതാണ് ഹാപ്പിനെസ്സ് ക്ലബിന്റെ ലക്ഷ്യം.
ഡയാലിസിസ് എക്സി കൗൺസിൽ പ്രസിഡണ്ട് പി എഫ് ജോയ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഡി ഷിനിത മുഖ്യാതിഥിയായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ്, മുംബൈ നാവിയോ ഷിപ്പിങ് ഡയറക്ടർ സുനിൽ കെ ബാലൻ, യു എ ഇ ആൽഫാ പാലിയേറ്റീവ് കൗൺസിൽ ജനറൽ സെക്രട്ടറി ടി വി രമേഷ്, ആൽഫാ പാലിയേറ്റീവ് കെയർ ഗവേർണിങ് കൗൺസിൽ മെമ്പർ തോംസൺ വി ജെ, ആൽഫാ പാലിയേറ്റീവ് കെയർ ഗവേർണിങ് കൗൺസിൽ മെമ്പർ കെ എ കദിജാബി, ആൽഫാ പാലിയേറ്റീവ് കെയർ ഗവേർണിങ് കൗൺസിൽ മെമ്പർ എ കെ രഞ്ജൻ, ആൽഫ ഹോസ്പീസ് അഡ്മിനിസ്ട്രേറ്റർ സുഗതൻ കെ കെ തുടങ്ങിയവർ പങ്കെടുത്തു.