എടമുട്ടം എസ് എൻ എസ് സമാജം ശ്രീഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നമസ്കാര മണ്ഡപത്തിന്റെ ശിലാസ്ഥാപനം നടത്തി.

എടമുട്ടം: എടമുട്ടം എസ് എൻ എസ് സമാജം ശ്രീഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നമസ്കാര മണ്ഡപത്തിന്റെ ശിലാസ്ഥാപനം കോറോട്ട് ഗംഗാ പ്രകാശൻ നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി ചെമാലിൽ സന്ദീപ് ശാന്തി മുഖ്യകാർമ്മികനായി. സമാജം പ്രസിഡണ്ട് മാധവബാബു, സെക്രട്ടറി പി എൻ സുചിന്ദ്, ഖജാൻജി സുധീർ പട്ടാലി, ഭാരവാഹികളായ വി വി രാജൻ, ധർമ്മദേവൻപാണ പറമ്പിൽ, ജിതേഷ് കാരയിൽ, എം എൻ സുരേഷ്, രഘുലാൽ വടക്കുംഞ്ചേരി, ശിവൻ വെളമ്പത്ത്, ജിതൻ ചോലയിൽ എന്നിവർ സന്നിഹിതരായിരുന്നു.

Related Posts