എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം
ഇരിഞ്ഞാലക്കുട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ പുതുക്കാൻ അവസരം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരും 2000 ജനുവരി 1 മുതൽ 2021 ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതിരുന്ന ഉദ്യോഗാർത്ഥികൾ, സീനിയോറിറ്റി നഷ്ടപ്പെട്ട് റീ രജിസ്റ്റർ ചെയ്തിട്ടുള്ളവർ, എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച് ജോലിയിൽ നിന്ന് യഥാവിധി പിരിഞ്ഞ് വിടുതൽ സർട്ടിഫിക്കറ്റ് 90 ദിവസത്തിനകം ചേർക്കാൻ കഴിയാതിരുന്നവർ, ജോലി ലഭിച്ച് ജോലിക്ക് ഹാജരാകാൻ കഴിയാതെ നിയമനാധികാരിയിൽ നിന്നും നോൺ ജോയിനിങ് സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാൻ കഴിയാതിരുന്നവർ, മെഡിക്കൽ ഗ്രൗണ്ടിൽ ജോലിയിൽ നിന്ന് പിരിഞ്ഞു പോന്നവർക്കും സീനിയോറിറ്റി നഷ്ടപ്പെടാതെ രജിസ്ട്രേഷൻ നവംബർ 30 വരെ പുതുക്കാം. ഓഫീസിൽ നേരിട്ട് ഹാജരായോ www.employment.kerala.gov.in വെബ്സൈറ്റ് വഴിയോ പുതുക്കാവുന്നതാണ്. ഫോൺ: 0480-2821652