തളിക്കുളം ഗ്രാമ പഞ്ചായത്തിൽ കർഷക ദിനാചാരണവും ഓണചന്ത ഉദ്ഘാടനവും നടത്തി.

വ്യത്യസ്ത കൃഷികളിൽ മികവു തെളിയിച്ച തെരഞ്ഞെടുക്കപ്പെട്ട 10 കർഷകരെയും ചടങ്ങിൽ ആദരിച്ചു.

തളിക്കുളം: തളിക്കുളം ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ കർഷക ദിനാചാരണവും ഓണചന്ത ഉദ്ഘാടനവും നടത്തി. കർഷക ദിനം ഉദ്ഘാടനം നാട്ടിക എം എൽ എ, സി സി മുകുന്ദൻ നിർവഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് കെ സി പ്രസാദ് ഓണചന്ത ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി മുരളീധരൻ എന്നിവർ മുഖ്യാതിഥിതികളായി.

വ്യത്യസ്ത കൃഷികളിൽ മികവു തെളിയിച്ച തെരഞ്ഞെടുക്കപ്പെട്ട 10 കർഷകരെയും ചടങ്ങിൽ ആദരിച്ചു. തളിക്കുളം പ്രവാസി അസോസിയേഷൻ യു എ ഇ സംഘടനയാണ് കർഷകർക്ക് വേണ്ടി മൊമെന്റോയും പൊന്നാടയും ക്യാഷ് പ്രൈസും സ്പോൺസർ ചെയ്തത്. 17000 രൂപയാണ് ഈ ചടങ്ങിനായി പ്രവാസി അസോസിയേഷൻ പഞ്ചായത്തിന് കൈമാറിയത്. കൃഷി അസിസ്റ്റന്റ് ഡയറക്ടർ പദ്ധതി വിശദീകരണം നടത്തി.

തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത അധ്യക്ഷത വഹിച്ച ചടങ്ങിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിത പി കെ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ എം മെഹബൂബ്, ബുഷ്റ അബ്ദുൽ നാസർ, എം കെ ബാബു, വാർഡ് മെമ്പർമാരായ ഷാജി ആലുങ്ങൽ, സിംഗ് വാലത്ത്, വിനയപ്രസാദ്, ഷിജി സി കെ, സന്ധ്യാ മനോഹരൻ, കെ കെ സൈനുദ്ദീൻ, ജിജാ രാധാകൃഷ്ണൻ, സുമന ജോഷി, ഷൈജൻ കിഷോർ, ബിന്നി അറക്കൽ, തളിക്കുളം പ്രവാസി അസോസിയേഷൻ യു എ ഇ സംഘടനയുടെ പ്രതിനിധിയായി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. തളിക്കുളം കൃഷി ഓഫീസർ എ ടി ഗ്രേസി സ്വാഗതവും കൃഷി അസിസ്റ്റന്റ് മാഗി അഗസ്റ്റ്യൻ നന്ദിയും പറഞ്ഞു.

Related Posts