മത്സ്യകൃഷിയിൽ സ്വയം പര്യാപ്തമാവാൻ കൈപ്പറമ്പ് പഞ്ചായത്ത്‌.

കൈപ്പറമ്പ്: മത്സ്യ കൃഷിയിൽ സ്വയം പര്യാപ്‍തത കൈവരിക്കാൻ കൈപ്പറമ്പ് പഞ്ചായത്ത്‌. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി, ഫീഷറീസ് വകുപ്പുമായി സഹകരിച്ചാണ് കൈപ്പറമ്പ് പഞ്ചായത്ത്‌ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 19 കുളങ്ങളിലായി 9600 മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മത്സ്യകൃഷി വിളവെടുക്കുമ്പോൾ പ്രാദേശികമായി ജനങ്ങൾക്ക് പ്രയോജനകരമാകുന്ന രീതിയിലാണ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.

കോതകുളം, പോട്ടകുളം, പുത്തന്‍കുളം, പഴമുക്ക് കരിയാപ്പാടം, കൊള്ളന്നൂര്‍ കുളം,അവണാവ് ചിറ, അഞ്ഞൂറാംകുളം, കൈതളാവ് ചിറ, കുട്ടന്‍തുരുത്തി, കുരിയാടി, പേരാതൃക്കോവ് ചിറകള്‍, മൈലാംകുളം, കോരകുളം, പാലക്കുണ്ട് തോട്, ആരാരിക്കുളം, മുണ്ടൂര്‍ അമ്പലംതോട്, മുതുവന്നൂര്‍ കുളം, കാട്ടുകോല്‍കുളം, കുരുത്തികഴ തോട്, കൊരങ്ങുണ്ണികുളം, പെരിങ്ങന്നൂര്‍കുളം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ മത്സ്യകൃഷി നടത്തുന്നത്. വളർത്തു മത്സ്യമായ കാർപ്പാണ് നിക്ഷേപിച്ചത്.

കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പൊതുകുളങ്ങളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പേരാമംഗലം അവണാവ് ചിറയിൽ, 1000 മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷ ടീച്ചർ നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എം ലെനിൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഔസേപ്പ് , ശശി,  മിനി പുഷ്ക്കരൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഫിഷറീസ് വകുപ്പ് ഇപ്ലിമെന്റേഷൻ ഓഫീസർ ജോമോൾ സി ബേബി പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. ഫിഷറീസ് ഗ്രാമപഞ്ചായത്ത് കോർഡിനേറ്റർ അനഘ സ്വാഗതവും ഫിഷറീസ് പ്രമോട്ടർ എൽ സി ദേവസി നന്ദിയും രേഖപ്പെടുത്തി.

Related Posts