ശ്രീരാമ ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ എൻ സി സി യൂണിറ്റിന്റെയും സ്റ്റാഫ് അംഗങ്ങളുടെയും നേതൃത്വത്തിൽ നാട്ടിക പഞ്ചായത്തിലേയ്ക്ക് ഫോഗിങ് മെഷീൻ നൽകി.
നാട്ടിക: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീരാമ ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ എൻ സി സി യൂണിറ്റിന്റെയും സ്റ്റാഫ് അംഗങ്ങളുടെയും സഹകരണത്തോടെ സമാഹരിച്ച തുകകൊണ്ട് ഫോഗിങ് മെഷീൻ വാങ്ങി നൽകി. കോളേജ് പ്രിൻസിപ്പൽ എ എ അബ്ദുൾ നാസർ നാട്ടിക പഞ്ചായത്തിലേയ്ക്ക് മെഷീൻ കൈമാറി. പതിനൊന്നാം വാർഡ് മെമ്പർ ഗ്രീഷ്മ സുഖിലേഷ്, എട്ടാം വാർഡ് മെമ്പർ മണികണ്ഠൻ, എൻ സി സി, എ എൻ ഒ വിനയകുമാർ, സി എസ യു ഒ ക്രിസ്റ്റിലാസർ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.